ഒലിവർ ദസ്സോ/ ചിത്രം: എഎഫ്പി 
World

റഫാൽ നിർമാണ കമ്പനി ഉടമ ഒലിവർ ദസ്സോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോർമാണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവർ ദസ്സോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. 69 വയസ്സായിരുന്നു. ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോർമാണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പൈലറ്റും കൊല്ലപ്പെട്ടു.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദസ്സോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഒലിവിയർ ദസ്സോ ഫ്രാൻസിനെ സ്നേഹിച്ചിരുന്നെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു. "വ്യവസായത്തിന്റെ കപ്പിത്താൻ, നിയമനിർമ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്”, മാക്രോൺ ട്വിറ്ററിൽ കുറിച്ചു.

അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരൻ വ്യവസായി സെർജ് ദസ്സോയുടെ മൂത്ത മകനാണ് ഒലിവർ ദസ്സോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍