Oman has emerged as the most affordable country in gcc  file
World

ജീവിതച്ചെലവ്: യു എ ഇയിൽ കൈ പൊള്ളും, ഒമാനിൽ കൂൾ

കണക്കുകൾ അനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുബത്തിന് ഒമാനിൽ ജീവിക്കാൻ ദിർഹം 9,597 (2.20 ലക്ഷം രൂപ ) മതി. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾ ആണെങ്കിൽ 2,773.2 ദിർഹം (64,694 രൂപ ) മതിയാകും. യു എ എയിലെ ജീവിതച്ചെലവിനേക്കാൾ 26.5 ശതമാനം കുറവാണിത്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഗൾഫ് രാജ്യങ്ങളിൽ ജീ​വി​തച്ചെല​വ് ഏറ്റവും കുറവുള്ള രാജ്യം ഒമാനാണെന്ന് പഠന റിപ്പോർട്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൗ​ഡ് സോ​ഴ്‌​സ്ഡ് ഡാ​റ്റാ​ബേ​സു​ക​ളി​ലൊ​ന്നാ​യ നം​ബി​യോ​യു​ടെ 2025ലെ ​പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താമസിക്കാനുള്ള വാടക, ഭ​ക്ഷ​ണ​ച്ചെ​ല​വു​ക​ൾ, ഗ​താ​ഗ​തം, അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളും വ്യക്തിഗതമായ വരുമാനവുമായി താ​ര​ത​മ്യം ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒമാൻ

കണക്കുകൾ അനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുബത്തിന് ഒമാനിൽ ജീവിക്കാൻ 9,597 ദിർഹം (2.20 ലക്ഷം രൂപ ) മതി. ഒറ്റയ്ക്ക്

താമസിക്കുന്ന ആൾ ആണെങ്കിൽ 2,773.2 ദിർഹം (64,694 രൂപ ) മതിയാകും. യു എ എയിലെ ജീവിതച്ചെലവിനേക്കാൾ 26.5 ശതമാനം കുറവാണിത്. ജീ​വി​ത​ച്ചെ​ല​വ് സൂ​ചി​ക 39.3 ആ​ണ്. കു​വൈ​ത്ത് (40.4), സൗ​ദി അ​റേ​ബ്യ (41.5) എന്നി രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

ബഹ്‌റൈൻ

രണ്ടാം സ്ഥാനത്ത് ഉള്ളത് ബഹ്‌റൈനിലെ മനാമയാണ്, ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 10,496.8 ദിർഹ (2,44,893 രൂപ )വും ഒരു വ്യക്തിക്ക് 2,968.5 ദിർഹ (69,255 രൂപ)വുമാണ്. ദുബൈയിലെ ജീവിതച്ചെലവിനേക്കാൾ 25.3 ശതമാനം കുറവാണ് ഇത്. വാടകയിനത്തിൽ ദുബൈയിയേക്കാൾ 65 % കുറവാണ് ഇവിടെ.

കുവൈത്ത്

കുവൈത്ത് സിറ്റിയാണ് തൊട്ടുപിന്നിൽ, കുടുംബ ചെലവ് ഏകദേശം 11,105.1 ദിർഹ (2,59,085.09 രൂപ) വും വ്യക്തിഗത ചെലവ് 3,012.5 ദിർഹ (70,282.47 രൂപ)വുമാണ് . ദുബൈയെ അപേക്ഷിച്ച് 27 ശതമാനം ജീവിതച്ചെലവ് കുറവാണ് ഇവിടെ. വാടകയിനത്തിൽ ദുബൈയേക്കാൾ 61 % കുറവാണ് കുവൈത്ത് സിറ്റിയിൽ.

ഖത്തർ

ദോഹ നാലാം സ്ഥാനത്താണ്, കുടുംബച്ചെലവ് 11,716.9 ദിർഹ (2,73,358.56 രൂപ)വും വ്യക്തിഗത ചെലവ് 3,276.7 ദിർഹ (76,446.33 രൂപ )വുമാണ്. ജീവിതച്ചെലവ് ദുബൈയെ അപേക്ഷിച്ച് 20.7 ശതമാനം കുറവാണ്, വാടകയിൽ 38.3 ശതമാനം വ്യത്യാസവുമുണ്ട്.

സൗദി അറേബ്യ

അഞ്ചാം സ്ഥാനത്താണ് റിയാദ് ഉള്ളത്. ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 12,167.9 ദിർഹ (2,83,880.51 രൂപ)വും ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് 3,378.5 ദിർഹ (78,821.35) വുമാണ്. റിയാദിൽ ജീവിതച്ചെലവ് ദുബൈയെ അപേക്ഷിച്ച് 19.9 ശതമാനം കുറവാണെങ്കിലും മറ്റ് വാടകയിടനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല.

യുഎഇ

ജിസിസി രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയത് യുഎഇയാണ്, അബുദാബിയും ദുബൈയും ഏറ്റവും ചെലവ് കൂടിയ സ്ഥലങ്ങൾ. ദുബൈയിൽ, നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 14,765 (3,44,471.58 രൂപ) ദിർഹമാണ്. ഒരാളുടെ ജീവിത ചെലവ് 4,242.5 ദിർഹ (98978.71 രൂപ )വുമാണ്.

അബുദാബിയിൽ, ഒരു കുടുംബത്തിന് 12,403.3 ദിർഹ (2,89,372.46)വും ഒരാൾക്ക് 3,550.4 ദിർഹ (82,831.83)വും ആണ് ചെലവ് ആകുന്നത്. ദുബൈയെ അപേക്ഷിച്ച് അബുദാബിയിലെ വാടക ശരാശരി 34.3 ശതമാനം കുറവാണ്.

Oman has emerged as the most affordable country to live in across the Gulf Cooperation Council

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT