പ്രതീകാത്മക ചിത്രം 
World

കുവൈറ്റില്‍ ഓണ്‍ലൈന്‍ വഴി മീന്‍ വില്‍പ്പന; മലയാളികളുടെ അടക്കം ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി

പണം നഷ്ടപ്പെട്ട നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ്: കുവൈറ്റില്‍ ഓണ്‍ലൈന്‍ വഴി വന്‍ മീന്‍ ഓര്‍ഡര്‍ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി. മലയാളികളടക്കം നിരവധി പേര്‍ തട്ടിപ്പിനിരയായതായാണ് പരാതി. ഓണ്‍ലൈനില്‍ 50% ഡിസ്‌കൗണ്ടില്‍ കുവൈറ്റിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കച്ചവടം.

ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുവൈറ്റിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ഒടിപി നല്‍കുന്നതോടെ ബാങ്കിലെ മുഴുവന്‍ തുകയും തട്ടിപ്പു സംഘം പിന്‍വലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ് കാലിയായത്.

ചെമ്മീന്‍, സുബൈദി തുടങ്ങിയ മീനുകളുള്‍പ്പടെ ഫിഷ് ബാര്‍ബിക്യു പോലുള്ള ഭക്ഷണവും ഇവര്‍ ഓണ്‍ലൈന്‍ വഴി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാര്‍ ആണ് ഈടാക്കിയിരുന്നത്. പണം നഷ്ടപ്പെട്ട നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പു നടത്താന്‍ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജില്‍തന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT