"Osama bin Laden escaped disguised as a woman, US translator was an Al-Qaeda operative" Former CIA officer John Kiriakou 
World

'ആ ദ്വിഭാഷി അല്‍ ഖ്വയ്ദ ചാരനായിരുന്നു', യുഎസ് സൈന്യം വളഞ്ഞപ്പോള്‍ ബിന്‍ ലാദന്‍ രക്ഷപ്പെട്ടത് സ്ത്രീ വേഷത്തില്‍; സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍

പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നതിനിടെ ഇവര്‍ക്കിടയിലൂടെ ലാദന്‍ സ്ത്രീ വേഷം ധരിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് ജോണ്‍ കിരിയാക്കോ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ കണ്ണുവെട്ടിച്ച് അഫ്ഗാന്‍ വിട്ടത് സ്ത്രീ വേഷത്തിലെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ പാകിസ്ഥാനിലെ ഭീകരവാദ പ്രതിരോധ വിഭാഗം തലവനായിരുന്ന ജോണ്‍ കിരിയാക്കോയാണ് വെളിപ്പെടുത്തലിന് പിന്നില്‍. അഫ്ഗാനിലെ യുഎസ് സൈനിക നടപടിക്കിടെ ലാദന് രക്ഷപ്പെടാന്‍ സാധിച്ചതിന് പിന്നില്‍ സൈന്യത്തിന്റെ കമാന്‍ഡറുടെ ദ്വിഭാഷിയായിരുന്ന വ്യക്തിയുടെ ഇടപെടലാണെന്നും ജോണ്‍ കിരിയാക്കോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു അല്‍ ഖ്വയ്ദയ്ക്ക് എതിരായ യുഎസ് സൈനിക നടപടി ആരംഘിച്ചത്. ലാദന്‍ തോറബോറ മലകളില്‍ ഉണ്ടാകുമെന്നായിരുന്നു യുഎസ് വിലയിരുത്തല്‍. 2001 ഒക്ടോബറില്‍ അഫ്ഗാന്റെ തെക്കും കിഴക്കുമുള്ള അല്‍ ഖായിദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ലാദന്‍ തങ്ങിയിരുന്ന പ്രദേശം സൈന്യം വളയുകയും ചെയ്തു. പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നതിനിടെ ഇവര്‍ക്കിടയിലൂടെ ലാദന്‍ സ്ത്രീ വേഷം ധരിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് ജോണ്‍ കിരിയാക്കോ പറയുന്നത്.

''യുഎസ് സൈന്യത്തില്‍ നുഴഞ്ഞുകയറിയ ഒരു അല്‍ ഖായിദ പ്രവര്‍ത്തകനായിരുന്നു കമാന്‍ഡറുടെ ദ്വിഭാഷി പ്രവര്‍ത്തിച്ചത്. ഇക്കാര്യം അന്ന് തിരിച്ചറിഞ്ഞില്ല. ബിന്‍ ലാദനെ വളഞ്ഞെന്ന് ഉറപ്പായിരുന്നു. മലയിറങ്ങി വരാന്‍ ആവശ്യപ്പെട്ടപ്പോല്‍ പ്രഭാതം വരെ സമയം തേടി. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിച്ച ശേഷം കീഴടങ്ങാം എന്നായിരുന്നു വാഗ്ദാനം. ദ്വിഭാഷിയുടെ സമ്മര്‍ദത്തില്‍ ഈ ആവശ്യം അംഗീകരിച്ചു. എന്നാല്‍ ബിന്‍ ലാദന്‍ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് ട്രക്കില്‍ രക്ഷപ്പെട്ടു'' എന്നാണ് 5 വര്‍ഷം ജോണ്‍ സിഐഎയുടെ ഭാഗമായിരുന്ന ജോണ്‍ കിരിയാക്കോയുടെ വാക്കുകള്‍.

പര്‍വേസ് മുഷറഫ് പാകിസ്ഥാന്‍ പ്രസിഡന്റായിരിക്കെ പാക് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് ആയിരുന്നു എന്നും ജോണ്‍ കിരിയാക്കോ പറഞ്ഞു. ദശലക്ഷക്കണക്കിന് ഡോളര്‍ സഹായം നല്‍കി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ യുഎസ് വിലയ്‌ക്കെടുക്കുകയാണ് ഉണ്ടായത്. മുഷറഫിന് കീഴില്‍, പാകിസ്താന്റെ സുരക്ഷാ, സൈനിക നീക്കങ്ങളില്‍ അനിയന്ത്രിതമായി ഇടപെടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുമായി ഇന്ത്യയുമായുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒന്നും നേടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആണവായുധങ്ങളെക്കുറിച്ചല്ല, പരമ്പരാഗത യുദ്ധത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായിട്ട് നല്ലതൊന്നും നടക്കാന്‍ പോകുന്നില്ല. കാരണം പാകിസ്താന്‍ പരാജയപ്പെടും. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ഒന്നും നേടാനാവില്ലെന്ന് പാകിസ്ഥാന്‍ തിരിച്ചറിയണം എന്നും ജോണ്‍ കിരിയാക്കോ പറയുന്നു.

"Osama bin Laden escaped disguised as a woman, US translator was an Al-Qaeda operative" Former CIA officer John Kiriakou

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT