ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികളില്‍ 'ഇന്ത്യന്‍ സുഹൃത്തുക്കള്‍' ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇറാന്‍. ഇന്ത്യന്‍ സുഹൃത്തുക്കള്‍ സുരക്ഷിതമായ കൈകളിലാണ്, ഭയക്കേണ്ട കാര്യമില്ല.' ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം.
'ഹോര്‍മുസ് കടലിടുക്കിന്റെ ഭാവിഇറാനും ഒമാനും മാത്രമായിരിക്കും തീരുമാനിക്കുക' എന്നും ഇറാന്റെ പോസ്റ്റിലുണ്ട്. പ്രധാന കപ്പല്‍ പാതയുടെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഫെബ്രുവരി 28ന് ഇറാനും യുഎസും ഇസ്രയേലും തമ്മില്‍ യുദ്ധമാരംഭിച്ചതിനു ശേഷം വളരെക്കുറച്ച് കപ്പലുകള്‍ക്ക് മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ സുഹൃദ് രാജ്യങ്ങള്‍ക്കു മാത്രമേ ഹോര്‍മുസിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കൂവെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ ഇറാനില്‍ നിന്നും 2018 ന് ശേഷം ആദ്യമായി എല്‍പിജി കാര്‍ഗോ വാങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പാശ്ചാത്യ ഉപരോധത്തെത്തുടര്‍ന്ന് 2019 ല്‍ ഇന്ത്യ ഇറക്കുമതി നിര്‍ത്തിവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates