ചിന്മയ് കൃഷ്ണദാസ് 
World

പരോള്‍ 5 മണിക്കൂര്‍ മാത്രം; കൃഷ്ണവിഗ്രഹത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സന്യാസി; വിഡിയോ വൈറല്‍

ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ടാണ് 2024ല്‍ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: രണ്ട് വര്‍ഷമായി ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന് അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ജയിലില്‍ കഴിയുന്ന മകനെ കാണണമെന്ന അവസാന ആഗ്രഹം നടക്കാതെയാണ് ചിന്മയ് കൃഷ്ണദാസിന്റെ 71 കാരിയായ അമ്മ മരിച്ചത്. അമ്മ രോഗിയായിരിക്കെ പരോള്‍ നല്‍കണമെന്ന കുടുംബം അപേക്ഷ നല്‍കിയെങ്കിലും ബംഗ്ലാദേശ് അധികൃതര്‍ നിരസിച്ചതാാണ് റിപ്പോര്‍ട്ടുകള്‍.

പരോള്‍ ലഭിച്ച ശേഷമുള്ള ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ വൈകാരികമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചട്ടോഗ്രാമിലെ പുണ്ഡരീക ധാം ക്ഷേത്രത്തിലെ രാധാകൃഷ്ണ വിഗ്രഹത്തിന്റെ പാദങ്ങളില്‍ തൊട്ട് പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതിന് പിന്നാലെ അദ്ദേഹം ജയിലിലേക്ക് മടങ്ങുകയും ചെയ്തു.

ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ടാണ് 2024ല്‍ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആറ് കേസുകള്‍ നിലവിലുണ്ട്. നാലുകേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിന്മയ് കൃഷ്ണദാസ് ജയിലില്‍ തുടരുകയാണ്.

വ്യാഴാഴ്ച ചികിത്സിയിലിരിക്കെയാണ് കൃഷ്ണദാസിന്റെ അമ്മ മരിച്ചത്. മകന്റെ ജയില്‍ വാസം അമ്മയെ മാനസികമായി തകര്‍ത്താതായി സഹോദരന്‍ പറഞ്ഞു. അമ്മയുടെ രോഗാവസ്ഥ ചൂണ്ടിക്കാണിച്ച് പരോള്‍ നല്‍കിയെങ്കിലും, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പരോള്‍ അനുവദിക്കാനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടാക്കാണിച്ച് അപേക്ഷ നിരസിച്ചതായും സഹോദരന്‍ പറഞ്ഞു.

Out Of Jail For 5 Hours, Bangladesh Hindu Monk, In Tears, Touches Idol's Feet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിന്?'; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കെഎസ്എഫ്ഇ ചിട്ടി, എഫ്ഡി, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്; പണം വാരാന്‍ ഇതാ ഒരു കോബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി

2027ലെ ലോകകപ്പ് കളിക്കുമോ? രോ​ഹിത് ശർമയുടെ മറുപടി

'മക്കളിവിടെ വായോ...'; ഉർവശിയെ കണ്ട് കരച്ചിലടക്കാനാകാതെ കുഞ്ഞാരാധിക, നിറകണ്ണുകളോടെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് നടിയും

ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്; അറിയാം ഫീച്ചറുകള്‍