Pakistan PM Shehbaz Sharif and Field Marshal Asim Munir met US President Donald Trump in the White House. 
World

ട്രംപിനെ വീണ്ടും കണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും, കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായിരുന്നു ഷെഹബാസ് ഷെരീഫ് യുഎസില്‍ എത്തിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുവരും വാഷിങ്ടണില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും. വൈറ്റ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായിരുന്നു ഷെഹബാസ് ഷെരീഫ് യുഎസില്‍ എത്തിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുവരും വാഷിങ്ടണില്‍ എത്തിയത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഷഹബാസ് ഷെരീഫ് വൈറ്റ് ഹൗസില്‍ എത്തിയത്. പിന്നാലെ പാക് സൈനിക മേധാവിയും ട്രംപിന്റെ ഔദ്യോഗിക വസതിയില്‍ എത്തുകയായിരുന്നു. വൈകീട്ട് 6.18 വരെ കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകളില്‍ ഉള്‍പ്പെടെ നേതാക്കള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ - പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ചു. ഷെഹബാസ് ഷെരീഫിനെയും, അസിം മുനീറിനെയും വാനോളം പുകഴ്ത്താനും ട്രംപ് പ്രസ്താവനയില്‍ തയ്യാറായി. പാക് പ്രധാനമന്ത്രിയും ഫീല്‍ഡ് മാര്‍ഷലും മികച്ച വ്യക്തികളാണ്. എന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാനും അമേരിക്കയും തമ്മില്‍ ബന്ധം ശക്തമാകുന്നു എന്ന നിലയില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ - പാക് സംഘര്‍ഷത്തിന് പിന്നാലെ പാക് സൈനിക മേധാവി വൈറ്റ് ഹൗസില്‍ എത്തി ട്രംപിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ ട്രംപിന് നെബേല്‍ പുരസ്‌കാരത്തിന് പാകിസ്ഥാന്‍ നാമ നിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നുന്നു. 2019 ല്‍ ഇമ്രാന്‍ ഖാന് ശേഷം ഇതാദ്യമായാണ് പാക് പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ എത്തുന്നത്.

അമേരിക്കയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച കരാറുകളില്‍ എണ്ണ ഇറക്കുമതി തീരുവ 19 ശതമാനമാക്കി നിജപ്പെടുത്തുന്നത് ഉള്‍പ്പെടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കുന്നതിലും യുഎസ് സഹകരണം ഉണ്ടകും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഎസ് - പാകിസ്ഥാന്‍ വ്യാപാരങ്ങളിലും അടുത്തിടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-നെ അപേക്ഷിച്ച് 6.3 ശതമാനം (523.0 മില്യണ്‍ യുഎസ് ഡോളര്‍) വര്‍ധനയോടെ 10.1 ബില്യണ്‍ യുഎസ് ഡോളറാണ് യുഎസ് പാകിസ്ഥാന്‍ ചരക്ക് വ്യാപാരത്തിന്റെ കണക്ക്.

Pakistan Prime Minister Shehbaz Sharif and Field Marshal Asim Munir met US President Donald Trump in the White House.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ഹൈക്കോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയില്‍, ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വോട്ടര്‍ പട്ടിക വിവാദം: ഹൈക്കോടതിയെ സമീപിച്ച് വി എം വിനു

അജിനോമോട്ടോ ഒരു ബ്രാന്‍ഡ് നെയിം മാത്രമല്ല,രാഷ്ട്രീയ രുചി കൂടിയാണ്

SCROLL FOR NEXT