Pakistan carries out strikes in Afghanistan 
World

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് വ്യോമാക്രണം; വന്‍ നാശം, നിരവധി പേര്‍ മരിച്ചു

പാക് - അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, പക്തിക എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി അഫ്ഗാന്‍ അധികൃതരും സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാന്‍ അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ വ്യോമാക്രമണം. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് പാക് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണങ്ങള്‍ ഉണ്ടായത്.

അടുത്തിടെ ഇസ്ലാമാബാദിലെ ഷിയാ പള്ളിയില്‍ ഉള്‍പ്പെടെ പാകിസ്ഥാനില്‍ നടന്ന ചാവേര്‍ സ്‌ഫോടനങ്ങളുടെ തിരിച്ചടിയായാണ് വ്യോമാക്രമണം എന്നാണ് റിപ്പോര്‍ട്ട്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാംപുകള്‍ക്കും ഒളിത്താവളങ്ങള്‍ക്കുമെതിരെ സൈനിക നീക്കം നടത്തിയതായി പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക് - അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, പക്തിക എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി അഫ്ഗാന്‍ അധികൃതരും സ്ഥിരീകരിച്ചു.

ഒരു മതപാഠശാലയും നിരവധി സാധാരണക്കാരുടെ വീടുകളും തകര്‍ന്നതായും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Pakistan’s military launched air strikes inside Afghanistan, saying it targeted “camps and hideouts” used by militant groups it blames for a wave of recent attacks, including a deadly suicide bombing at a Shia mosque in Islamabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 49 lottery result

ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും; മറുപടിയുമായി മാര്‍പാപ്പ

'വാഴ വളരുന്നു...'; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്

'ഓടി ചെന്ന് പറ'; കുൽവന്തിനെ ഗ്രൗണ്ടിലേക്ക് തള്ളിവിട്ട് നെഹ്റ; അടുത്ത പന്തിൽ മാജിക്, ഒപ്പം വിമർശനവും (വിഡിയോ)

SCROLL FOR NEXT