പ്രതീകാത്മക ചിത്രം 
World

പാകിസ്ഥാനും ശ്രീലങ്കയുടെ വഴിയേ, സബ്‌സിഡി നിര്‍ത്തലാക്കണം; മുന്നറിയിപ്പുമായി മന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ സാമ്പത്തികമായി തകരുമെന്ന് മുന്നറിയിപ്പുമായി പാക് ധനകാര്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ സാമ്പത്തികമായി തകരുമെന്ന് മുന്നറിയിപ്പുമായി പാക് ധനകാര്യമന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഇവിടെയും സംഭവിക്കുമെന്നും ധനകാര്യമന്ത്രി മിഫ്താ ഇസ്മായില്‍ ഓര്‍മ്മിപ്പിച്ചു.

നിലവില്‍ പെട്രോളിന് 19 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ഡീസലിന് 53 രൂപയും. ശ്രീലങ്കയും പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നു. അവസാനം ശ്രീലങ്ക സാമ്പത്തിക തകര്‍ച്ച നേരിടുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കാനാണ് രാജ്യാന്തര നാണ്യനിധി നിര്‍ബന്ധിക്കുന്നത്. പെട്രോളിന്റെയും വൈദ്യുതിയുടെയും വില വര്‍ധിപ്പിച്ചില്ലെങ്കില്‍ രാജ്യം കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും. കടുത്ത തീരുമാനങ്ങള്‍ എടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതായും അദ്ദേഹം തുറന്നുപറഞ്ഞു.

ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. നിലവില്‍ ശ്രീലങ്ക കൂടിയ വിലയ്ക്കാണ് എണ്ണ വാങ്ങുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി മരുന്ന് വാങ്ങാന്‍ ശ്രീലങ്കയുടെ കൈയില്‍ പണമില്ല. പാകിസ്ഥാനിലും സമാനമായ സാഹചര്യമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT