Pakistan nominates Trump for 2026 Nobel Peace Prize  Agency
World

'ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണം', ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍

പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് ട്രംപിന്റെ ദീര്‍ഘവീഷണം സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എന്നിവയില്‍ യുഎസ് പ്രസിഡന്റ് നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ എന്നിവ പരിഗണിച്ച് പുരസ്‌കാരം നല്‍കണം എന്നുമാണ് പാകിസ്ഥാന്‍ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാര്‍ഹമാണെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ''എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Pakistan Government decided to formally recommend President Donald J. Trump for the 2026 Nobel Peace Prize, in recognition of his decisive diplomatic intervention and pivotal leadership during the recent India-Pakistan crisis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT