പ്രതീകാത്മക ചിത്രം  
World

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ആക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിനു മുന്‍പാണ് അഫ്ഗാനില്‍ പാകിസ്ഥാന് ആക്രമണം നടത്തിയത്. ഒക്ടോബര്‍ 9ന് തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുയര്‍ന്ന സംഘര്‍ഷം ഖത്തറും സൗദിയും ഇടപെട്ടാണ് രണ്ടു ദിവസത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലഘൂകരിച്ചത്.

അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. ദോഹയില്‍ നാളെ നടക്കുന്ന ഉന്നതതല ചര്‍ച്ച അവസാനിക്കുന്നതുവരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

Pakistan reportedly attacked Afghanistan in Paktika, violating a ceasefire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

SCROLL FOR NEXT