ഉദംപൂരിലെ ദിബ്ബർ പ്രദേശത്ത് സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്ന ANI
World

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍; 'ബനിയന്‍ ഉല്‍ മര്‍സൂസി'ലൂടെ തിരിച്ചടിച്ചടിച്ചെന്നും അവകാശവാദം

നൂര്‍ ഖാന്‍ ബേസ്, മുരിദ് ബേസ്, ഷോര്‍കോട്ട് ബേസ് എന്നിവ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈനിക വക്താവ് ആരോപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാക് സൈന്യം. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു എന്നാണ് പാക് സൈന്യത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയെന്നും പാക് അധികൃതരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ മൂന്ന് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങളില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെന്നാണ് പാകിസ്താന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെ ആക്രമണം ശക്തമാക്കിയത് എന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തത്സമയ സംപ്രേക്ഷണത്തില്‍ പറഞ്ഞു. ' ഇന്ത്യന്‍ സേന നേരിട്ടുള്ള ആക്രമണമാണ് നടത്തിയത്. മിസൈലുകള്‍ ഉപയോഗിച്ചു. നൂര്‍ ഖാന്‍ ബേസ്, മുരിദ് ബേസ്, ഷോര്‍കോട്ട് ബേസ് എന്നിവ ലക്ഷ്യമിട്ടു,' എന്നും പാക് സൈനിക വക്താവ് ആരോപിച്ചു.

ബനിയന്‍ ഉല്‍ മര്‍സൂസ് എന്നാണ് ഇന്ത്യക്ക് എതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന പേര്. പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക വ്യോമതാവള, കശ്മീരിലെ ഉദംപൂര്‍ വ്യോമതാവളം, ബിയാസ് മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ 26 ഇടങ്ങള്‍ പാക് ആക്രമണത്തിന് ശ്രമം നടന്നതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഉടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT