പ്രതീകാത്മക ചിത്രം 
World

പരപുരുഷ ബന്ധമെന്ന് സംശയം; പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരപുരുഷ ബന്ധം ആരോപിച്ച് രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് ഭര്‍ത്താവ് കൃത്യം ചെയ്തത്. ആദ്യം യുവതിയെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് യുവതിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. കല്ലെറിഞ്ഞ് കൊല്ലുന്നതിന് മുന്‍പ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പഞ്ചാബ്, ബലൂചിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം ഇതാണെന്ന് ആക്‌സിസ് മൈ ഇന്ത്യ

'മകൻ ആത്മഹത്യ ചെയ്യില്ല'; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച്; ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; റിയാസ് ജയിച്ചാല്‍ മൊട്ടയടിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അനോഷിന് ഇത് രണ്ടാം ജന്മം; പാമ്പുകടിയേറ്റ് ചികിത്സയിലയിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

SCROLL FOR NEXT