ഗാസയിലെ അല്‍-ഖുദ്സ് ആശുപത്രി അടിയന്തരമായി ഒഴിയണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നതോടെ ഇവിടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചത്. ആശുപത്രിയുടെ 50 മീറ്റര്‍ അകലെ ഇന്നലെയും ബോംബാക്രമണം ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്.
വടക്കന്‍ ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് ആളുകള്‍, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പിആര്‍സിഎസ് ഉദ്യോഗസ്ഥര്‍, ഓപ്പറേഷന്‍ റൂമുകള്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവരെല്ലാവരും ആശുപത്രിയില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ ഒഴിപ്പിക്കല്‍ അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെടുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ആശുപത്രികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഇന്നലെ അല്‍-ഖുദ്സ് ആശുപത്രി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2019 മുതല്‍ എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗാസയില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാരിതര ഗ്രൂപ്പായ സേവ് ദി ചില്‍ഡ്രന്‍ പറഞ്ഞു. കരയുദ്ധത്തിന്റെ മൂന്നാം ദിവസമാണിന്ന്.
ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 8,005 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ 1,400 ലധികം പേര്‍ കൊല്ലപ്പെട്ടു.
ഗാസയിലെ ജനങ്ങള്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അധികാരപരിധിയില്‍ കുറ്റകൃത്യമാണെന്ന് റാഫ അതിര്‍ത്തി സന്ദര്‍ശിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates