ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍, ബന്ദികളാക്കിയിരിക്കുന്ന 130 ഇസ്രയേലുകാരെ കൊലപ്പെടുത്തുമെന്ന് പലസ്തീനിലെ സായുധ സംഘടന അല്‍ ഖുദ് ബ്രിഗേഡിന്റെ ഭീഷണി. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ സംഘടനയാണ് അല്‍ ഖുദ് ബ്രിഗേഡ്. ഹമാസ് കഴിഞ്ഞാല്‍, ഗാസ മേഖലയില്‍ ഏറ്റവും ശക്തമായ സംഘടനയാണ് ഇത്.
'സയണിസ്റ്റ് ശത്രുക്കള്‍ക്ക് ഞങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളായ സൈനികരെയും സിവിലിന്‍മാരേയും കുറിച്ച് ആശങ്കയുണ്ടെങ്കില്‍, സേഫ് ഹൗസുകള്‍ ലക്ഷ്യമുിട്ടുള്ള ആക്രമണങ്ങളും സാധാരണക്കാരെ കൊല്ലുന്നതും അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സൈനികരുടെയും തടവുകാരുടെയും വിധി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോണ്‍ അരാദിന് സംഭവിച്ചതു പോലെയായിരിക്കും'-അല്‍ ഖുദ് ബ്രിഗേഡ് നേതാവ് അബു ഹംസ ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. 130 ഇസ്രയേലികള്‍ തങ്ങളുടെ തടവിലാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇസ്രയേല്‍ എയര്‍ ഫോഴ്‌സ് അംഗമായിരുന്ന റോണ്‍ അരാദ് 1986ലാണ് ലബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്നത്. 22 വര്‍ഷത്തിന് ശേഷം 2008ലാണ് ഹിസ്ബുള്ള അരാദിനെ വധിച്ചതായി അറിയിച്ചത്.
കഴിഞ്ഞദിവസം ഹമാസും സമാനമായ ഭീഷണി മുഴക്കിയിരുന്നു. ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ തടവിലായ എല്ലാവരേയും കൊല്ലുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു. നൂറോളം പേര്‍ തങ്ങളുടെ തടവിലാണ് എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ശനിയാഴ്ച മുതല്‍ തുടങ്ങിയ യുദ്ധത്തില്‍ ഇരുഭാഗത്തും കനത്ത ആള്‍നാശമുണ്ടായി. ഇസ്രയേലില്‍ ഇതുവരെ 900 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 680പേര്‍ കൊല്ലപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates