surgery  File
World

മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം, ശസ്ത്രക്രിയ വിജയകരം

ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്‌: മറ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്.

മസ്തിഷ്‌കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. ഒന്‍പതുദിവസം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച 39കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്.

മറ്റൊരു ജീവിവര്‍ഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചര്‍ മെഡിസിന്‍ ജേണലിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Pig lungs transplanted into human, surgery successful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT