ട്രംപ് നാലു തവണ വിളിച്ചു, മോദി ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട്

കഴിഞ്ഞ ആഴ്ചകളിലാണ് ട്രംപ് വിളിച്ചതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
modi Trump image
ട്രംപ് മോദി കൂടിക്കാഴ്ചയ്ക്കിടെ PTI
Updated on
1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോര്‍ട്ട്. നാല് തവണയും മോദി സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

modi Trump image
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു

കഴിഞ്ഞ ആഴ്ചകളിലാണ് ട്രംപ് വിളിച്ചതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപാര തര്‍ക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകള്‍ മോദി നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ അധിക തീരുവ ഇന്ന് നിലവില്‍ വരാനിരിക്കെയാണ് മോദി ട്രംപിന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചത്. എന്നാല്‍ നരേന്ദ്ര മോദിയെ ട്രംപ് വിളിക്കാന്‍ നോക്കിയെന്ന റിപ്പോര്‍ട്ടിനോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ജൂണ്‍ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് വിവരം. ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചാണ് മോദി ഫോണില്‍ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.

modi Trump image
ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ജയില്‍ നിന്ന് പുറത്തേയ്ക്ക്, സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത കേസില്‍ റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം
Summary

Modi refused Trump's calls four times in recent weeks, according to a German newspaper report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com