വിമാന അപകടത്തിന്റേതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍നിന്ന് 
World

ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നതെന്ന് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഗ്വാങ്ചി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് മലമുകളില്‍ വലിയ തീപിടിത്തമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹ്രസ്വ ദൂരയാത്രകള്‍ക്ക് ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ബോയിങ് 737 വിമാനങ്ങള്‍. ഇതില്‍ ബോയിങ് മാക്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പല കമ്പനികളും ഉപയോഗിക്കുന്നില്ല. രണ്ടു വലിയ അപകടങ്ങളെത്തുടര്‍ന്നാണ് ഇവയുടെ ഉപയോഗം അവസാനിപ്പിച്ചത്. ചൈനീസ് എയര്‍ലൈന്‍ ബോയിങ്ങിന്റെ ഏതു വിമാനമാണ് ഉപയോഗിച്ചതെന്നു വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7