നേപ്പാളില്‍ വിമാനം തകര്‍ന്ന സ്ഥലത്തുനിന്ന് പുക ഉയരുന്നു എപി
World

നേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെ- വീഡിയോ

നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT