ഫ്രാൻസിസ് മാർപാപ്പ/ ചിത്രം പിടിഐ 
World

 ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ (86)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.

പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചു. എന്നാൽ കോവിഡ് ഇല്ലെന്ന് വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയായിരുന്നു 
അദ്ദേഹം സഞ്ചരിച്ചിക്കുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു.

പാം സൺഡേ കുർബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസികൾ. പ്രാർത്ഥനയ്ക്ക് വത്തിക്കാൻ വിശ്വാസികളോട് പ്രത്യേകം നന്ദി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'