ഫ്രാൻസിസ് മാർപാപ്പ  എപി
World

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ; കുർബാനയിൽ പങ്കെടുക്കില്ല

കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരാഴ്ചയായി മാർപാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

"ചില രോഗനിർണയ പരിശോധനകൾക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്".- എന്നാണ് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന കുർബാനയിൽ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു.

ശനിയാഴ്ച നടത്താനിരുന്ന പൊതുദർശനവും തിങ്കളാഴ്ച റോമിലെ പ്രശസ്തമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോകളിലേക്കുള്ള സന്ദർശനവും റദ്ദാക്കിയതായി വത്തിക്കാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൈറൽ ഇൻഫക്ഷനുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും മാർപാപ്പയെ അലട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി