വത്തിക്കാൻ സിറ്റി: ഇറാഖ് സന്ദർശനത്തിനിടെ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിലാണ് ഭീകരർ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ഇതേക്കുറിച്ച് ഇറാഖ് പൊലീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഭീകരരെ വധിച്ചത്.
ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺ ചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖി പൊലീസ് ഭീകരരെ തടഞ്ഞതോടെ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്. 2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates