ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഫയല്‍
World

'വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം'; അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്കയറിയിച്ച് മാര്‍പാപ്പ

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എക്സിലായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.

വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

'വെനസ്വേലയിലെ സംഭവവികാസങ്ങള്‍ ഞാന്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്. പ്രിയപ്പെട്ട വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനില്‍ക്കണം. ഇത് അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകള്‍ പിന്തുടരുന്നതിലേക്കും നയിക്കണം. ഇതിനെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മധ്യസ്ഥതയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു' എന്നായിരുന്നു മാര്‍പാപ്പ കുറിച്ചത്.

അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടേയും സമാധാനത്തിന്റേയും വഴികളിലേക്ക് തിരിയുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ട്രംപിന്റെ ചില നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ തനിക്കുള്ള കടുത്ത ആശങ്കയും രേഖപ്പെടുത്തി. നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

: Pope Leo calls for Venezuela to remain an independent country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സംവരണ ക്വാട്ട വര്‍ധിപ്പിക്കണം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ

കരളിനും പങ്കുണ്ട്, കണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്

'ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും കണ്ടുപഠിക്കൂ; പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം കോഹ്ലി ടെസ്റ്റില്‍ നിന്ന് ഒളിച്ചോടി'

'പോറ്റിയെ കേറ്റിയേ.. പാട്ട് വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം, അന്വേഷണം

ജന്‍ ഔഷധിയിലെ മരുന്നു മോശമാണോ? ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് പോലെ തന്നെ ഫലപ്രദം; പഠനം

SCROLL FOR NEXT