World

കയറ്റത്തില്‍ പോര്‍ഷെ നിന്നു; മുന്നോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് പതിച്ചത് മറ്റൊരു കാറിന്റെ മുകളില്‍ (വീഡിയോ)

ബ്രിട്ടണിലെ എസെക്‌സില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി അപകടവാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. പലപ്പോഴും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം. അബദ്ധവശാല്‍ ആക്‌സിലേറ്റര്‍ കൂടുതല്‍ കൊടുത്തത് മൂലം പോര്‍ഷെ കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

ബ്രിട്ടണിലെ എസെക്‌സില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കയറ്റം കയറി കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കയറ്റത്തിനിടെ വാഹനം അല്‍പ്പനേരം നിന്നു. അതിന് ശേഷം മുന്നോട്ടെടുത്ത വാഹനം നിയന്ത്രണവിട്ട് റോഡിലേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്.

കയറ്റത്തില്‍ നിന്ന കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബ്ലാക്ക് എസ്‌യുവി കാറില്‍ ഇടിച്ചു. തുടര്‍ന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളില്‍ വന്ന് വീണ് വാഹനം നില്‍ക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംഭവിക്കുന്നതിന് അഞ്ചുദിവസം മുന്‍പാണ് ഇന്ത്യന്‍ രൂപ അനുസരിച്ച് 81 ലക്ഷം രൂപ നല്‍കി പോര്‍ഷെ വാങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT