പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാനമയില്‍ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പനാമ സിറ്റിയില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. രാജ്യത്തുടനീളം 80 ലധികം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റെയില്‍, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്. ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള പാനമ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്‌സിക്കോ മുതല്‍ പെറു വരെയുള്ള കിഴക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരമാലകള്‍ അടിച്ചു വീശാന്‍ സാധ്യതയെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates