

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
ഏറെക്കാലമായി ആലോചിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കാൻ അനുയോജ്യമായ സാഹചര്യമുണ്ടാകും. കായികരംഗത്തുള്ളവർക്ക് പരിശീലനത്തിൽ മികവ് തെളിയിക്കാനാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഹോട്ടൽ, ഭക്ഷ്യസംസ്കരണം, കാർഷികോൽപന്ന വിപണനം എന്നീ മേഖലയിലുള്ളവർക്ക് പ്രവർത്തനം വിപുലീകരിക്കാൻ കഴിയും. ഒരു ഹോബി വരുമാനമാർഗം ആക്കാൻ തീരുമാനിക്കും
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അധ്യാപനം,പരിശീലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരണത്തിന് പരിഗണിക്കപ്പെടും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
കുടുംബത്തിലെ പഴയൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ജലസേചനം, മത്സ്യബന്ധ നം, ക്ഷീരമേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കലാകായിക മത്സരങ്ങളുടെ വിധി നിർണയത്തിൽ പങ്കാളിയാകും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം നേടും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അക്കൗണ്ടിങ്, ഓഡിറ്റിങ്, നികുതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തിരക്കേറും. പഴയ സാമ്പത്തിക രേഖകൾ പരിശോധിച്ച് പിശകുകൾ കണ്ടെത്തും. വരുമാനം വർദ്ധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
വസ്ത്രവ്യാപാരം,ആഭരണനിർമാണം,സൗന്ദര്യ സം രക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുരോഗതിയുണ്ടാകും. ഒരു സാംസ്കാരിക പരിപാടിയുടെ പ്രധാന ചുമതല ലഭിക്കും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
അന്വേഷണാത്മകമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിർണായക വിവരം കണ്ടെത്താ നാകും. യന്ത്രസാമഗ്രികളോ സാങ്കേതിക ഉപകരണങ്ങളോ വാങ്ങാൻ ഇടയാകും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രസാധനം, പുസ്തകവിതരണം, വിദ്യാഭ്യാസസേവനം തുടങ്ങി യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ബന്ധങ്ങൾ പ്രയോജനപ്പെടും. വരുമാനം വർദ്ധി ക്കും.വിദേശഭാഷ പഠിക്കാൻ ആരംഭിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിർമാണമേഖലയിലും എൻജിനീയറിങ് രംഗത്തും പ്രവർത്തിക്കുന്നവർക്ക് സാങ്കേതികമായ വെല്ലു വിളികൾ മറികടക്കാനാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് പുതിയ പഠനസാധ്യതകൾ തെളിയും. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ പ്രചാരണ ത്തിൽ പങ്കാളിയാകും. ആരോഗ്യം ശ്രദ്ധിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ കണ്ടെത്തും. ആത്മപരിശോധനയ്ക്കും മാനസികമായ ക്രമീകരണങ്ങൾക്കുംസമയം ചെലവഴിക്കും. പ്രാർത്ഥന മുടങ്ങാതെ നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates