ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍ വരെയുള്ള പ്രദേശത്ത് ആകാശത്ത് സൗരജ്വാല ദൃശ്യമായി ഫയൽ
World

ഭൂമിയില്‍ ശക്തിയേറിയ സൗരക്കാറ്റ് വീശി; മൊബൈല്‍ സിഗ്നലുകള്‍ തടസ്സപ്പെട്ടേക്കാം, ഇരുട്ടിലേക്കും നയിക്കാം

ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയില്‍ വീശിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയില്‍ വീശിയതായി റിപ്പോര്‍ട്ട്. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തിയേറിയ സൗരക്കാറ്റാണിത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍ വരെയുള്ള പ്രദേശത്ത് ആകാശത്ത് സൗരജ്വാല ദൃശ്യമായി. കാറ്റിന്റെ വേഗതയില്‍ ഉപഗ്രഹ സിഗ്നലുകളും മൊബൈല്‍ സിഗ്നലുകളും തടസ്സപ്പെട്ടേക്കാം. ഇത് വാരാന്ത്യം മുഴുവന്‍ നിലനില്‍ക്കുകയാണെങ്കില്‍ പവര്‍ ഗ്രിഡിനെയും ആശയവിനിമയങ്ങളെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊറോണല്‍ മാസ് എജക്ഷന്‍സ് ആണ് സംഭവിച്ചത്. ഒരു സോളാര്‍ സ്‌ഫോടനത്തിന് ശേഷം സൂര്യന്റെ കാന്തികക്ഷേത്രത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പുറന്തള്ളപ്പെടുന്ന സോളാര്‍ പ്ലാസ്മയുടെ മേഘങ്ങളാണ് ഇവ. ഇത് പിന്നീട് തീവ്രമായ ഭൗമ കാന്തിക കൊടുങ്കാറ്റായി മാറി. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള സൗരക്കാറ്റ് ഭൂമിയില്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT