വാഷിങ്ടണ് : പുതിയ ഭരണത്തിന് ആശംസകള് നേര്ന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്. പുതിയ യുദ്ധങ്ങള് തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില് അഭിമാനമുണ്ടെന്നും വിടവാങ്ങല് സന്ദേശത്തില് ട്രംപ് പറഞ്ഞു.
പുതിയ സര്ക്കാരിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിടവാങ്ങല് സന്ദേശത്തില് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്ശിക്കാതെയാണ് ട്രംപിന്റെ ആശംസ. തന്റെ ഭരണത്തില് ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് പറഞ്ഞു.
ക്യാപിറ്റോള് അക്രമത്തെയും ട്രംപ് വിടവാങ്ങല് പ്രസംഗത്തില് പരാമര്ശിച്ചു. രാഷ്ട്രീയ അക്രമങ്ങള് രാജ്യത്തിന് ചേര്ന്നതല്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യന് സമയം രാത്രി 10.30 നാണ് ബൈഡന്റെ സ്ഥാനാരോഹണം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കില്ല. ഇന്നു രാവിലെ ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നാണ് റിപ്പോര്ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates