President Anura Kumara Dissanayake എക്സ്
World

'സമ്മർദ്ദത്തിനു വഴങ്ങില്ല'; അമേരിക്കൻ യു​ദ്ധ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ച് ശ്രീലങ്ക

ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങളാണ് അനുമതി തേടിയത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ യു​ദ്ധ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇങ്ങാൻ അനുമതി തേടിയിരുന്നു. എന്നാൽ ശ്രീലങ്ക അതു നിരസിച്ചുവെന്നു അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ​ഗോറുമായി പ്രസിഡന്റ് ദിസനായകെ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അനുമതി നിഷേധിച്ച കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ മണ്ണ് സൈനിക നീക്കങ്ങൾക്കു വിട്ടുകൊടുക്കില്ലെന്നു ചർച്ചയിൽ വ്യക്തമാക്കിയതായി അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. തുറമുഖങ്ങളുടെ സുരക്ഷ, വ്യാപര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയും ചർച്ചയ്ക്ക് വിഷയമായെന്നും അദ്ദേഹം അറിയിച്ചു.

8 ആന്റി ഷിപ്പ് മിസൈലുകൾ വഹിച്ച വിമാനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തേയും നിഷ്പക്ഷതയേയും ബാധിക്കുമെന്നു വിലയിരുത്തിയാണ് ഈ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകേണ്ടെന്നു തീരുമാനിച്ചത്. വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ഇന്ത്യൻ മഹാസമു​ദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും ദിസനായകെ വ്യക്തമാക്കി.

എട്ട് ആന്റി-ഷിപ്പ് മിസൈലുകൾ വഹിച്ചിരുന്ന ഈ വിമാനങ്ങൾക്ക് അനുമതി നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം എടുത്തത്. വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മാർച്ച് നാലിനു ​ഗാലിനു സമീപം ഇറാൻ യുദ്ധക്കപ്പൽ ഐആർഐഎസ് ദേന അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന സംഭവം മേഖലയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. 84 ഇറാൻ നാവികരാണ് അന്ന് കൊല്ലപ്പെട്ടത്. 32 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി.

President Anura Kumara Dissanayake emphasised Sri Lanka's commitment to maintaining neutrality amid pressures arising from the Middle East conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം'; ഹോളിവുഡ് ഇതിഹാസതാരം ചക്ക് നോറിസ് അന്തരിച്ചു

ഹോളിവുഡ് ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന; സുധീര്‍ കരമന എല്‍ഡിഎഫ് സ്വതന്ത്രന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സോറി, മാറിപ്പോയി'! കാനഡയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കേരള കോണ്‍ഗ്രസിന്റെ കോട്ടയം, 'കൈ'ക്കരുത്ത് കൂട്ടാൻ യുഡിഎഫ്

പാലക്കാട് സിപിഎം - ബിജെപി ഡീല്‍, പകരം പത്ത് സീറ്റില്‍ സഹായത്തിന് ധാരണ: വി ഡി സതീശന്‍

SCROLL FOR NEXT