Mojtaba Khamene X
World

ജനാലകളിലൂടെ സ്ത്രീകളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍; മുജ്തബ ഖമേനിക്കെതിരെ ഇറാനില്‍ പ്രതിഷേധം-വിഡിയോ

'മുജ്തബയ്ക്ക് മരണം' എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ വിളിക്കുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്റാനില്‍ പ്രതിഷേധം. ഇസ്രയേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരക്കാരനായാണ് 56 കാരനായ മുജ്തബ പരമോന്നത നേതാവാകുന്നത്.

ടെഹ്റാനിലെ എക്ബതാന്‍ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'മുജ്തബയ്ക്ക് മരണം' എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ വിളിക്കുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇറാനിലെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സപേര്‍ട്‌സ് ഞായറാഴ്ചയാണ് മുജ്തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങള്‍ക്കിടയിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമേനി പിതാവിനേക്കാള്‍ കടുത്ത നിലപാടുള്ളയാളാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിര്‍ണായകമായ നേതൃമാറ്റം.

Protests against Mojtaba Khamenei

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 530 lottery result

'രണ്ട് പെണ്‍കുട്ടികളാണ്, എന്തെങ്കിലും ജോലി തരൂ...'; അച്ഛന്‍ പലരോടും യാചിക്കുന്നത് കണ്ടിട്ടുണ്ട്, അന്ന് തീരുമാനിച്ചു...; വിങ്ങലോടെ ഭാഗ്യശ്രീ

ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ; സ്വന്തം ഉപയോഗത്തിനായി എംഡിഎംഎ വാങ്ങി തുടങ്ങി; പിന്നീട് ആഡംബര ജീവിതത്തിനായി വിൽപ്പന