പുടിന്‍ എക്‌സ്
World

'യുഎസ് ആക്രമണം ലോകത്തെ വലിയ അപകടത്തിലേക്ക് തള്ളിവിടുന്നു'; ഇറാന്‍ ജനതയെ സഹായിക്കുമെന്ന് പുടിന്‍

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണം ലോകത്തെ വലിയ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഇറാന് നേരെയുള്ള അമേരിക്കയുടെ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും പുടിന്‍ പറഞ്ഞു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. സംഘര്‍ഷങ്ങളില്‍ ഇറാന്‍ ജനതയെ സഹായിക്കുമെന്നും പുടിന്‍ പറഞ്ഞു. പക്ഷേ എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുന്നതിനെക്കുറിച്ചും ഭരണകൂട മാറ്റത്തെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേലും ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നു. ഇത് മുഴുവന്‍ മേഖലയെയും ഒരു വലിയ യുദ്ധത്തിന്റെ അഗാധതയിലേക്ക് തള്ളിവിടുമെന്ന് റഷ്യ പറഞ്ഞു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മോസ്‌കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യയുടെ വിദേശനയ സഹായി യൂറി ഉഷാക്കോവ്, റഷ്യയുടെ ജിആര്‍യു സൈനിക രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഇഗോര്‍ കോസ്റ്റ്യുക്കോവ് എന്നിവരുടെ സാന്നിധ്യത്തില്‍ ക്രെംലിനില്‍ എത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയെ പുടിന്‍ സ്വീകരിച്ചു.

'സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്'; പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

Putin agrees to temporary ceasefire in Ukraine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT