യുവതിയുടെ കൈയില്‍ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ 
World

വീട്ടില്‍ അരുമയായി വളര്‍ത്തിയത് കൂറ്റന്‍ പെരുമ്പാമ്പിനെ; യുവതിക്ക് സംഭവിച്ചത് - വീഡിയോ 

അരുമയായി വളര്‍ത്തിയിരുന്ന ഒരു പെരുമ്പാമ്പ് ഉടമയെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

നായ്ക്കളെയും പൂച്ചകളെയുമൊക്കെ വളര്‍ത്തുന്നത് സാധാരണമാണ്. പാമ്പുകളെ അരുമകളായി വളര്‍ത്തുന്നത് അപൂര്‍വ്വമാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണ് സാധാരണയായി പാമ്പുകളെ വളര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരാറ്.  ഇത്തരത്തില്‍ വളര്‍ത്തുന്ന പാമ്പുകള്‍ ആക്രമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. 

അരുമയായി വളര്‍ത്തിയിരുന്ന ഒരു പെരുമ്പാമ്പ് ഉടമയെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാമ്പിനെ കൂട്ടില്‍ നിന്നു പുറത്തെടുക്കുന്ന സമയത്താണ് ഇത് ഉടമയായ യുവതിയെ ആക്രമിച്ചത്.കൂടു തുറന്നയുടനെ പുറത്തേക്ക് തലനീട്ടിയ പെരുമ്പാമ്പ് യുവതിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പിന്നാലെ കൈയില്‍ ചുറ്റുകയും ചെയ്തു. 

സമീപത്തുണ്ടായിരുന്ന യുവാവ് വേഗമെത്തി പാമ്പിനെ കൈയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാമ്പിനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തതോടെ പാമ്പ് യുവതിയുടെ കാലിലും ചുറ്റിവരിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി ഇതോടെ ചുറ്റിവരിഞ്ഞ പാമ്പുമായി നിസ്സഹായയായി . പാമ്പിന്റെ തല ഹുക്ക് ഉപയോഗിച്ച് വലിച്ചു നീക്കിയതോടെ യുവതിയുടെ കൈയിലെ മുറിവില്‍ നിന്ന് രക്തം നിലത്തേക്ക് വീഴുന്നതും ദൃശ്യത്തില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT