പെരുമ്പാമ്പിന്റെ വായില്‍ നിന്ന് ആടിനെ പുറത്തെടുക്കുന്ന ദൃശ്യം 
World

ആടിനെ മുഴുവനായി വിഴുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്- വീഡിയോ 

മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ ആടിനെ ഒന്നാകെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്.  ആടിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളില്‍ കയറി അതിനെ അകത്താക്കിയ ശേഷം അനങ്ങാനാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്.പാമ്പിനെ പിന്നീട് സമീപത്തുള്ള വനത്തില്‍ കൊണ്ടുപോയി സ്വതന്ത്രമാക്കി.

ആറ് മീറ്റര്‍ നീളവും 80 കിലോയോളം തൂക്കവുമുള്ള പാമ്പിനെയാണ് പുറത്തെത്തിച്ചത്. പുറത്തെത്തിച്ചതോടെ പാമ്പ് വിഴുങ്ങിയ ഇരയെ പുറത്തേക്ക് ഛര്‍ദിക്കാന്‍ തുടങ്ങി. വിഴുങ്ങിയ ആടിന്റെ കാലുകള്‍ പുറത്തുവന്നതോടെ സുരക്ഷാജീവനക്കാരിലൊരാള്‍ ആടിന്റെ കാലില്‍ പിടിച്ച് പിന്നോട്ട് വലിച്ചു. 

ഇതോടെ വിഴുങ്ങിയ ആടിന്റെ ഭൂരിഭാഗവും പുറത്തെത്തി.ഏറെ കരുതലോടെയാണ് പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍