കംഗാരുവിനെ ചുറ്റിവരിഞ്ഞിരിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം 
World

കംഗാരുവിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; 'കൂട്ടുകാരനെ' രക്ഷിക്കാന്‍ ജീവന്‍ പണയം വച്ചും രക്ഷാപ്രവര്‍ത്തനം- വീഡിയോ 

ഇന്‍സ്റ്റാഗ്രാമില്‍ വൈല്‍ഡ് ലൈഫ് അനിമല്‍ എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാമ്പിന്റെ പിടിയില്‍ വീണാല്‍ രക്ഷയില്ലെന്നാണ് പൊതുവെ പറയാറ്. അടുത്തിടെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ വളര്‍ത്തുനായയെ കുട്ടികള്‍ ചേര്‍ന്ന് വലിയ പരിശ്രമത്തിലൂടെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കംഗാരുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ വൈല്‍ഡ് ലൈഫ് അനിമല്‍ എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്. കംഗാരുവിനെ ചുറ്റിവരിഞ്ഞിരിക്കുകയാണ് പെരുമ്പാമ്പ്. മറ്റൊരു കംഗാരു ഇതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കടിച്ചും ചവിട്ടിയുമാണ് കംഗാരുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇരയെ അകത്താക്കാതെ വിടില്ല എന്ന മട്ടില്‍ വരിഞ്ഞുമുറുക്കിയ നിലയിലാണ് പെരുമ്പാമ്പ്. പലപ്പോഴും 'സുഹൃത്തിനെ' രക്ഷിക്കാനുള്ള കംഗാരുവിന്റെ ശ്രമം വിഫലമാകുന്നതായി കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

കെ- ടെറ്റ് അപേക്ഷ: കാലാവധി രണ്ടാമതും നീട്ടി നൽകി സർക്കാർ, പ്രമോഷൻ ലഭിക്കേണ്ട സർക്കാർ/എയ്ഡഡ് അധ്യാപകർക്കും ഈ കാറ്റഗറിയിൽ അപേക്ഷിക്കാം

SCROLL FOR NEXT