Qatar issues directive to report missile debris found FILE
World

മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അറിയിക്കണം : ഖത്തർ ആഭ്യന്തര മന്ത്രാലയം

വിദഗ്ധർക്ക് മാത്രമേ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളു. അത് കൊണ്ട് ജനങ്ങൾ മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് വലിയ അപകടം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ദോഹ:  ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്ന്  ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.

മിസൈലിന്റെ അവശിഷ്ടങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമായി ബാധിക്കുമെന്നും അത് കൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

വിദഗ്ധർക്ക് മാത്രമേ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളു. അത് കൊണ്ട് ജനങ്ങൾ മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് വലിയ അപകടം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

സംശയിക്കപ്പെടുന്ന തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 40442999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.   ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Qatar's Interior and Defense Ministries have announced that any missile debris or unusual objects found in connection with the Iranian missile attack should be immediately reported to the authorities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT