അൽ അഖ്സ ആശുപത്രിയ്ക്ക് മുന്നിൽ നടക്കുന്ന പലസ്തീൻ സ്വദേശി എപി
World

മധ്യസ്ഥ ശ്രമങ്ങൾ നിർത്തി; ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും.

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു.

പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും. ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്നും ഖത്തർ അറിയിച്ചു. 2012 മുതല്‍ ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി വരുന്നുണ്ട്.

തങ്ങളുടെ നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും പ്രതികരിച്ചു. യുഎസ് സമ്മർദത്തിനു പിന്നാലെ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക