എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും/ഫോട്ടോ: എപി 
World

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു 

94 വയസാണ് എലിസബത്ത് രാജ്ഞിയുടെ പ്രായം. 94 വയസുകാരനാണ് ഫിലിപ്പ് രാജകുമാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് വാക്‌സിനിന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. 

കുടുംബ ഡോക്ടറാണ് ശനിയാഴ്ച ഇവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയത്. ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് ഇരുവരും കോവിഡ് വാക്‌സിന്‍ എടുത്ത വിവരം അറിയിച്ചത്. 

94 വയസാണ് എലിസബത്ത് രാജ്ഞിയുടെ പ്രായം. 94 വയസുകാരനാണ് ഫിലിപ്പ് രാജകുമാരന്‍. ഇരുവരുടേയും ആരോഗ്യ വിവരങ്ങളില്‍ അതീവ രഹസ്യമാക്കി കൈകാര്യം ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള പ്രവണത. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിവരം പുറത്തു വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍