യുവാവിനെ മർദ്ദിക്കുന്ന ദൃശ്യം,രഹത് ഫത്തേ അലി ഖാൻ എക്സ്, ഫെയ്സ്ബുക്ക്
World

യുവാവിനെ ഷൂ കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് രഹത് ഫത്തേ അലി ഖാന്‍; പിന്നാലെ പാക് ഗായകന്റെ വിശദീകരണം- വീഡിയോ

പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ശിഷ്യന്‍ എന്ന് അവകാശപ്പെടുന്ന യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ശേഷം പിടിച്ചുവലിച്ച് താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മര്‍ദ്ദനമേറ്റ യുവാവ് അലിഖാന്റെ ജോലിക്കാരനാണെന്ന് പാക് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബോട്ടിലുമായി ബന്ധപ്പെട്ടാണ് അലിഖാന്‍ യുവാവിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും അടിക്കരുതെന്നും ഇയാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്‌നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നും രഹത്ത് വിശദീകരണത്തില്‍ പറയുന്നു.

മര്‍ദനത്തിനു ശേഷം തന്റെ വിദ്യാര്‍ത്ഥിയോട് മാപ്പ് ചോദിച്ചെന്നും അലിഖാന്‍ വിഡിയോയില്‍ പറയുന്നു. പുണ്യവെള്ളം സൂക്ഷിച്ച ബോട്ടില്‍ വെച്ച സ്ഥലത്ത് കാണാതായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും അദ്ദേഹം തനിക്ക് അച്ഛനെ പോലെയാണെന്ന് മര്‍ദനമേറ്റ യുവാവ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ