സയീദ് റൗസ്തായി/ട്വിറ്റര്‍ 
World

കാനില്‍ സിനിമ പ്രദര്‍ശിപ്പിച്ചു; ഇറാനില്‍ പ്രമുഖ സംവിധായകന് ആറുമാസം തടവുശിക്ഷ

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സയീദ് റൗസ്തായിക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ഇറാന്‍ കോടതി

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സയീദ് റൗസ്തായിക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ഇറാന്‍ കോടതി. കാന്‍ ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചതിനാണ് ശിക്ഷ. ഇറാനില്‍ നിരോധിച്ച സയീദിന്റെ 'ലെയ്‌ലാസ് ബ്രദേഴ്‌സ്' എന്ന ചിത്രം കഴിഞ്ഞ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടെഹ്‌റാനിലെ ഒരു കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കഥ പറയുന്ന സിനിമയാണ് 'ലെയ്‌ലാസ് ബ്രദേഴ്‌സ്'. 

പാം ഡി ഓര്‍ പുരസ്‌കാരത്തിന്റെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലും ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിരുന്നു. സയീദിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാവേദ് നോര്‍സുബെഗിയേയും ആറുമാസത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. 

ഇസ്ലാമിക വ്യവസ്ഥയ്ക്ക് എതിരായ പ്രചാരണത്തിന് പിന്തുണ നല്‍കി എന്നാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ സര്‍ക്കാര്‍ സംവിധായകനോട് ചിത്രം കാന്‍സില്‍ പ്രദര്‍ശിപ്പിക്കരുതെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സയീദ് ഇത് നിരാകരിച്ചു. ശിക്ഷാ കാലയളവില്‍ സിനിമാ പ്രവര്‍ത്തകര്‍, രാജ്യത്തെ സാമൂഹിക വ്യവസ്ഥയില്‍ ഊന്നി എങ്ങനെ സിനിമയെടുക്കണം എന്ന് പഠിപ്പിക്കുന്ന കോഴ്‌സിന് ചേരണമെന്നും കോടതി ഉത്തരവിട്ടു. 34കാരനായ സയീദ്, 2019ല്‍ റിലീസ് ആയ 'ജസ്റ്റ് 6.5' എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ്. ഇറാനിലെ മയക്കുമരുന്നു കുറ്റകൃത്യങ്ങളെ കുറിച്ചും ക്രൂരമായ പൊലീസ് നടപടികളെ കുറിച്ചും പറയുന്ന ചിത്രമായിരുന്നു ഇത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും