പ്രതീകാത്മക ചിത്രം 
World

അമേരിക്കയില്‍  'കോവിഡ് സുനാമി', പ്രതിദിന വൈറസ് ബാധിതര്‍ ആറുലക്ഷത്തിലേക്ക്; കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ റെക്കോര്‍ഡ് 

അമേരിക്കയില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍. കഴിഞ്ഞദിവസം 5,80,000 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലാവുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ ഒമൈക്രോണ്‍ വ്യാപനം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. യുവാക്കളില്‍ ഭൂരിഭാഗം പേരും ഇനിയും വാക്‌സിന്‍ എടുക്കാനുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതികരണം.

ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ ശരാശരി 378 കുട്ടികളാണ് പ്രതിദിനം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ഒരു സാഹചര്യം നേരിടേണ്ടി വന്നത്. അന്ന് ശരാശരി 342 കുട്ടികളെയാണ് പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മുഴുവന്‍ ആളുകളിലും ചെറിയ ശതമാനം മാത്രമാണ് കുട്ടികള്‍ എന്നതാണ് ആശ്വാസം നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിദിനം ശരാശരി 10,200 പേരാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT