രാജ്യത്ത് കോവിഡ് കേസുകള്‍ 15,000 കടന്നു, ഒമൈക്രോണ്‍ ബാധിതര്‍ 1270; കേരളത്തില്‍ നൂറിന് മുകളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2021 09:48 AM |
Last Updated: 31st December 2021 09:50 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈസമയത്ത് 220 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 7585 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 91,361 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. 450 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി 320, കേരളം 109, ഗുജറാത്ത് 97, കര്‍ണാടക 34, തമിഴ്‌നാട് 46,രാജസ്ഥാന്‍ 69 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ ബാധിതര്‍.