Kunar River X
World

'പാകിസ്ഥാന് വെള്ളം തടയാന്‍ അഫ്ഗാനും'; കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാന്‍ ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം

സിന്ധുനദീജല കരാര്‍ റദ്ദാക്കി പാകിസ്ഥാന് വെള്ളം നല്‍കുന്നത് തടഞ്ഞ ഇന്ത്യയുടെ അതേ മാതൃക തന്നെയാണ് അഫ്ഗാനിസ്ഥാനും തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്- അഫ്ഗാന്‍ ആക്രമണങ്ങള്‍ക്കിടെ പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാന്‍ അഫ്ഗാന്‍ നീക്കം. കുനാര്‍ നദിയില്‍ ഡാം നിര്‍മിച്ച് പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂറാകണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സിന്ധുനദീജല കരാര്‍ റദ്ദാക്കി പാകിസ്ഥാന് വെള്ളം നല്‍കുന്നത് തടഞ്ഞ ഇന്ത്യയുടെ അതേ മാതൃക തന്നെയാണ് അഫ്ഗാനിസ്ഥാനും തുടരുന്നത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അതിര്‍ത്തിമേഖലയില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം.

'അഫ്ഗാനികള്‍ക്ക് സ്വന്തം ജലം എങ്ങനെ വിനിയോഗിക്കണമെന്നതിനുള്ള അവകാശമുണ്ട്, ഡാം നിര്‍മാണത്തിന് വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളാകും നേതൃത്വം നല്‍കുക' ജലവിഭവ മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്. പാക്കിസ്ഥാനിലെ കാബൂള്‍ നദിയില്‍ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറില്‍ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.

Restrict Pakistan's access to water by building dams across the Kunar River,The order came from the ruling Taliban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കർശന നിർദ്ദേശം, സർക്കുലർ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT