Royal Oman Police warns against vehicle stunts on roads  Oman Police/x
World

റോഡിൽ അഭ്യാസ പ്രകടനങ്ങൾ വേണ്ട; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

റോഡുകളിൽ അപകടകരമായി രീതിയിൽ വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഒമാൻ പൊലീസ് രംഗത്ത് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാനിലെ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ,പ്രദർശനങ്ങളോ നടത്തുന്നത് ഒഴിവാക്കണമെന്ന് ഒമാൻ പൊലീസ് അറിയിച്ചു. റോഡുകളിൽ അപകടകരമായി രീതിയിൽ വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഒമാൻ പൊലീസ് രംഗത്ത് എത്തിയത്.

റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസം തടവും 500 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ. പൊതുസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ജനങ്ങൾ ഒഴിവാക്കണം. സുരക്ഷിതമായി യാത്ര ചെയ്യാൻ എല്ലാവരും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.

അടുത്തിടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക്ക് സിഗ്നലുകൾ കേന്ദ്രികരിച്ചു ഒമാൻ പൊലീസ് എ ഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കുക , അമിത വേഗം, ട്രാഫിക് നിയമങ്ങളുടെ ലംഘനം എന്നിവയാണ് പ്രധാനമായും ക്യാമറകളിലൂടെ നീരീക്ഷിക്കാൻ കഴിയുക.

ഇ​ത്ത​രം ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾക്ക് പിഴയ്ക്ക് പുറമെ താ​ൽ​ക്കാ​ലി​ക ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ, വാഹനം ക​ണ്ടു​കെ​ട്ടുക, ഡ്രൈ​വ​ർമാർക്ക് ട്രാഫിക്ക് ബോധവത്കരണ ക്ലാസുകൾ നൽകുക തുടങ്ങിയ നടപടികൾ ആകും ആദ്യ ഘട്ടത്തിൽ നൽകുക. തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ലൈ​സ​ൻ​സ് റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Royal Oman Police warns against vehicle stunts on roads; violators face up to 3 months jail, RO 500 fine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT