നോബേല്‍ പ്രൈസ് 
World

ആദ്യം ക്ഷണിക്കുമെന്ന് പറഞ്ഞു, മലക്കം മറിഞ്ഞ് ഫൗണ്ടേഷന്‍;  റഷ്യയും ഇറാനും നോബേല്‍ വേദിക്ക് 'പുറത്തുതന്നെ'

സ്‌റ്റോക്ക്‌ഹോമില്‍ വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ നോബേല്‍ പ്രൈസ് സമ്മാന ദാന ചടങ്ങിലേക്ക് റഷ്യ, ബലാറൂസ്, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ക്ഷണിക്കില്ലെന്ന് നോബേല്‍ ഫൗണ്ടേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക്‌ഹോമില്‍ വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ നോബേല്‍ പ്രൈസ് സമ്മാന ദാന ചടങ്ങിലേക്ക് റഷ്യ, ബലാറൂസ്, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ക്ഷണിക്കില്ലെന്ന് നോബേല്‍ ഫൗണ്ടേഷന്‍. ഈ രാജ്യങ്ങളെ ക്ഷണിക്കുമന്ന മുന്‍ നിലപാട് തിരിത്തിയാണ് ഫൗണ്ടേഷന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞവര്‍ഷവും റഷ്യയ്ക്കും ബലാറൂസിനും ഇറാനും ക്ഷണമില്ലായിരുന്നു. റഷ്യ, ബലാറൂസ്, ഇറാന്‍ അംബാസഡര്‍മാരെ ഡിസംബറില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കും എന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഫെഡറേഷന്‍ അറിയിച്ചത്.

ഇതിന് പിന്നാലെ, നോബേല്‍ സമ്മാന ദാന ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് വ്യക്തമാക്കി സ്വീഡന്‍ രംഗത്തുവന്നിരുന്നു. സ്വീഡന്റെ പ്രതികരണങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നു എന്നാണ് തീരുമാനം തിരുത്തിക്കൊണ്ടുള്ള പ്രസ്താനയില്‍ ഫൗണ്ടേഷന്‍ പറഞ്ഞിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ പഠനം ഹൈബ്രിഡ് മോഡിലേക്ക്

ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

പോളണ്ടിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്- Video

ഐഒഎ തെരഞ്ഞെടുപ്പ്: വനിതാ വിഭാഗത്തില്‍ കടുത്ത പോരാട്ടം; പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മത്സരരംഗത്ത്