Narendra Modi with Russian Deputy PM Denis Manturov Social Media
World

'പ്രകൃതിവാതകവും രാസവളവും ഞങ്ങള്‍ നൽകാം'; ഇന്ത്യയുമായി ഊര്‍ജ്ജ സഹകരണം ശക്തമാക്കാന്‍ റഷ്യ

നിക്ഷേപം, ഊർജം, വളം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ റഷ്യ. കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിക്ഷേപം, ഊര്‍ജ്ജം, വളം എന്നീ മേഖലകളില്‍ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ റഷ്യ. കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കും. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം.

വ്യാപാരം, വളങ്ങള്‍, ഊര്‍ജം, കണക്റ്റിവിറ്റി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ പരസ്പരം പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി നരേന്ദ്രമോദി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ മാന്തുറോവ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതിനിടെയാണു ചര്‍ച്ചകള്‍.

ഇന്ത്യയിലേക്കുള്ള രാസവളക്കയറ്റുമതിയില്‍ 40 ശതമാനം വളര്‍ച്ചയാണ് 2025 അവസാനത്തോടെ റഷ്യയില്‍ നിന്നുണ്ടായത്. ആവശ്യാനുസരണം ഇനിയും വളം നല്‍കാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചിരിക്കുകയാണ്. യുഎസ് - ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടക്കുകയും തുടര്‍ന്നു രൂക്ഷമായ ഇന്ധന, രാസവള പ്രതിസന്ധി രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചനടന്നത്.

അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മാന്തുറോവ് ചര്‍ച്ച ചെയ്തു.

റഷ്യയില്‍ നിന്നും അഞ്ച് എസ്400 മിസൈല്‍ സംവിധാനങ്ങളുടെ അധിക ബാച്ച് സംഭരിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തതിനു ദിവസങ്ങള്‍ക്കു ശേഷമാണു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് 7 മുതല്‍ 10 വരെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലെ മിസൈല്‍ സഹായങ്ങളുടെ പങ്കു കണക്കിലെടുത്താണ് തീരുമാനം.

കൂടാതെ, കൂടംകുളം ആണവനിലയത്തില്‍ ശേഷിക്കുന്ന റിയാക്ടറുകളുടെ നിര്‍മാണം നിശ്ചിത കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും റഷ്യ ഉറപ്പുനല്‍കി.

Russia to strengthen bilateral ties with India in areas like investment, energy, fertilizers, etc. Will provide more crude oil and natural gas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT