സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ട ബെലൂഗ തിമിംഗലം 
World

റഷ്യന്‍ 'ചാര തിമിംഗലം' വീണ്ടും; പ്രത്യക്ഷപ്പെട്ടത് സ്വീഡന്‍ തീരത്ത്

റഷ്യന്‍ 'ചാര തിമിംഗലം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെലൂഗ തിമിംഗലം സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഷ്യന്‍ 'ചാര തിമിംഗലം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെലൂഗ തിമിംഗലം സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാന്‍ കഴിയുന്ന ബെല്‍റ്റ് കഴുത്തില്‍ ധരിച്ച തിമിംഗലം, 2019 മുതല്‍ നോര്‍വെ തീരത്ത് സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് തിമിംഗലം സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടത്. റഷ്യന്‍ നാവിക സേന പരിശീലിപ്പിച്ച തിമിംഗലമാണ് ഇതെന്നാണ് ആരോപണം. 

നോര്‍വെയുടെ വടക്കന്‍ മേഖലയായ ഫിന്‍മാര്‍ക്ക് തീരത്താണ് ഈ തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. ഇവിടെ വളരെ പതുക്കെ സഞ്ചാരം തുടര്‍ന്ന തിമിംഗലം, രണ്ട് മാസം മുന്‍പ് സഞ്ചാര പാദ മാറ്റുകയും വളരെ വേഗം യാത്ര ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സ്വീഡനിലെ തെക്ക് പടിഞ്ഞാറന്‍ തീരത്താണ് ഇതിനെ വീണ്ടും കാണുന്നത്. 

റഷ്യന്‍ സേനയുടെ കുതിരകളുടെ കഴുത്തില്‍ കെട്ടുന്ന തരം ബെല്‍റ്റാണ് തിമിംഗലത്തിന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്നത്. ഇത് റഷ്യന്‍ നാവികസേനയുടെ ചാര തിമിംഗലമാണെന്ന എതിര്‍ വിഭാഗത്തിന്റെ വാദം ശക്തമാക്കുന്നതാണ്. 

ബെലൂഗ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കഴിയുന്ന വര്‍ഗമാണ്. എന്തുകൊണ്ടാണ് ഈ തിമിംഗലം ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ തിമിംഗലത്തിന് 14 വയസ്സ് പ്രായമുണ്ടാകും എന്നാണ് വിലയിരുത്തല്‍. അതേസമയം, ചാര തിമിംഗല ആരോപണത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT