Saudi Arabia has banned some items in the grocery stores file
World

പഴം,പച്ചക്കറികൾ , ഇറച്ചി ഇവ വിൽക്കരുത് ; സൗദിയിൽ മിനി സൂപ്പർ മാർക്കറ്റുകളിൽ നിയന്ത്രണം

ചെറുകിട സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്കയും പുകയിലയും വിൽക്കാൻ പാടില്ല. എന്നാൽ ഇവയെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിൽക്കുന്നതിൽ തടസ്സമില്ല. അതേസമയം സൂപ്പർ മാര്‍ക്കറ്റുകളില്‍ ഇറച്ചി വില്‍പനക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ മിനി സൂപ്പർ മാർക്കറ്റുകളിൽ ഇനി മുതൽ സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും പഴം പച്ചക്കറികളും ഇറച്ചിയും വിൽക്കാനാവില്ല. ഇവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് മുൻസിപ്പൽ ഗ്രാമീണ ഭവനകാര്യ മന്ത്രാലയം ഉത്തരവിറക്കി. മിനി സൂപ്പർ മാർക്കറ്റ്( ബഖാല) സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ നടത്തിപ്പിന് നിലവിലുള്ള നിയമങ്ങളിൽ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

ചെറുകിട സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്കയും പുകയിലയും വിൽക്കാൻ പാടില്ല. എന്നാൽ ഇവയെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിൽക്കുന്നതിൽ തടസ്സമില്ല. അതേസമയം സൂപ്പർ മാര്‍ക്കറ്റുകളില്‍ ഇറച്ചി വില്‍പനക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.

പ്രീ-പെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍, മൊബൈൽ ഫോൺ ചാര്‍ജറുകള്‍ എന്നിവ ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വിൽക്കാം.

പുതിയ നിയമപ്രകാരം ബഖാലകൾക്ക് മിനിമം 24 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകൾക്ക് മിനിമം 100 ചതുരശ്രമീറ്ററും ഹൈപ്പര്‍ മാര്‍ക്കറ്റുകൾക്ക് മിനിമം 500 ചതുരശ്രമീറ്ററുമാണ് ആവശ്യമായ വിസ്തീർണം. പുതിയ നിയമം നടപ്പായെങ്കിലും വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ 6 മാസം ഉടമകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

Saudi Arabia has banned the grocery stores (baqalas) from the sale of tobacco, dates, meat, fruit and vegetables. This directive is among the new regulations issued by Minister of Municipalities and Housing Majed Al-Hogail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT