റിയാദ്: വിസ ചട്ടം ലംഘിച്ച് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാകിസ്ഥാന്‍കാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനല്‍ പ്രവൃത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയുണ്ടായ നടപടി പാകിസ്ഥാന് രാജ്യാന്തരതലത്തില്‍ വന്‍ നാണക്കേടായി. ഭിക്ഷാടകരെ തിരിച്ചയച്ച കാര്യം പാകിസ്ഥാന്‍ സ്ഥീരികരിക്കുകയും ചെയ്തു. സൗദി, യുഎഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഈ വഷം ആകെ 66,154 പാക്കിസ്ഥാനി ഭിക്ഷാടകരെയാണ് തിരിച്ചയച്ചത്.
യുഎഇ ഇവര്‍ക്ക് വിസ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുക, ഭിക്ഷയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ രാജ്യങ്ങള്‍ ഇവര്‍ക്കെതിരെ ആരോപിക്കുന്നത്. ഈ വര്‍ഷം സൗദി അറേബ്യ മാത്രം 24,000 പാകിസ്ഥാനി ഭിക്ഷാടകരെ നാടുകടത്തിയെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റിഫാത്ത് മുഖ്താര്‍ പറഞ്ഞു. യുഎഇ മ6,000 പേരെ മടക്കിയയച്ചപ്പോള്‍ അസര്‍ബൈജാന്‍ 2,500 പേരെയും തിരിച്ചയച്ചു. ഒമാന്‍, ഇറാഖ്, ഖത്തര്‍, മലേഷ്യ, തായ്‌ലന്‍ഡ്, കംബോഡിയ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചെന്ന് മുഖ്താര്‍ സമ്മതിച്ചു.
പാകിസ്ഥാനില്‍ നിന്നും തീര്‍ഥാടന വീസയില്‍ രാജ്യത്തെത്തിയവരാണ് തിരിച്ചുപോകാതെ അനധികൃതമായി തങ്ങി ഭിക്ഷാടന രംഗത്തേക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്കും കടക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത്തരത്തില്‍ ഭിക്ഷക്കാരെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് സൗദി പാകിസ്ഥാനോട് അഭ്യര്‍ഥിച്ചു. ഇല്ലെങ്കില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.
2.2 കോടിയോളം പാകിസ്ഥാനികള്‍ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വര്‍ഷവും 42 ബില്യന്‍ ഡോളറാണ് ഇവര്‍ സമാഹരിക്കുന്നതെന്നും സൗദി മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരില്‍ 90 ശതമാനവും പാകിസ്ഥാനികളാണെന്ന് 2023ല്‍ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സുല്‍ഫിക്കല്‍ ഹൈദറും അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates