Saudi Arabia's unemployment drops  meta ai image
World

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

സൗദി സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.6 ശതമാനം ആണ് കുറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സ്വ​ദേ​ശി​വ​ത്​​ക​ര​ണ നടപടിലൂടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മന്ത്രാലയം. 24.8 ലക്ഷം ആളുകൾക്ക് ഇതുവരെ തൊഴിൽ ലഭിച്ചു. ഈ ​വ​ർ​ഷം 1,43,000 സ്വ​ദേ​ശി​ക​ൾ ഇതുവരെ ​തൊ​ഴി​ൽ ലഭിക്കാനുള്ള വിവിധ പരിശീലനം പൂർത്തിയാക്കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകാനും,തൊഴിൽ കണ്ടെത്താനുമായി 183 കോ​ടി റി​യാ​ൽ ആണ് ഇതുവരെ സർക്കാർ ചെലവാക്കിയത്. പുതിയ നടപടിയിലൂടെ രാജ്യത്തെ പൗരന്മാർക്കിടയിലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് എത്തി. 6.3 ശ​ത​മാ​നം ആയി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കുറഞ്ഞത് പദ്ധതികളുടെ നേട്ടമാണെന്ന് അധികൃതർ വിലയിരുത്തി.

സൗദി സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.6 ശതമാനം ആണ് കുറഞ്ഞത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ജനസംഖ്യ അനുപാതം അനുസരിച്ച് സ്ത്രീകളിൽ 32.5 തൊഴിൽ ചെയ്യുന്നവരായി മാറി. തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്ക് വർധിച്ചത് മികച്ച നേട്ടമായി ആണ് വിലയിരുത്തുന്നത്. ‘വി​ഷ​ൻ 2030’ൽ ​എന്ന പദ്ധതിയിലൂടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നടപടികൾ പ്രതീക്ഷിച്ചതിലും വേഗത്തിലാക്കാൻ നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.

The unemployment rate among Saudi Arabia women declined to 10.5 per cent, down 3.6 percentage points compared to the same period last year the lowest figure on record. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

SCROLL FOR NEXT