സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫയൽ
World

അന്‍വര്‍ സാദത്തിന്റെ ഗതി എനിക്ക് വരുമോ?; സ്വന്തം ജീവന് ഭീഷണിയെന്ന് സൗദി രാജകുമാരന്‍

സ്വന്തം ജീവന്‍ അപകടത്തിലാകുമോ എന്ന് ആശങ്ക രേഖപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സ്വന്തം ജീവന്‍ അപകടത്തിലാകുമോ എന്ന് ആശങ്ക രേഖപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ. ഗാസയില്‍ യുദ്ധം തുടരുന്നതിനിടെ, ഇസ്രയേലുമായുള്ള സൗദി അറേബ്യയുടെ ബന്ധം സാധാരണനിലയില്‍ എത്തിക്കാന്‍ സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്. ഇതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുള്ളതായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശങ്ക രേഖപ്പെടുത്തിയത്.

യുഎസുമായും ഇസ്രയേലുമായും നയതന്ത്ര ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതിലൂടെ തന്റെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് സൗദി കിരീടാവകാശി യുഎസ് പ്രതിനിധികളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍, ഇസ്രയേലുമായി സമാധാന കരാറുണ്ടാക്കിയതിന് ശേഷം കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ നേതാവ് അന്‍വര്‍ സാദത്തിനെ പരാമര്‍ശിച്ചു. ഇസ്രയേലുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച ശേഷം 1981ലാണ് അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടത്. സാദത്തിനെ സംരക്ഷിക്കാന്‍ അമേരിക്ക എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാനമായ ഭീഷണികള്‍ നേരിടേണ്ടിവരുമോ എന്ന ഭയം അദ്ദേഹം പങ്കുവെച്ചു. അറബ് ലോകത്ത് ഇസ്രയേലിനോടുള്ള രോഷം വളരുമ്പോള്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അദ്ദേഹത്തിന്റെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. ഈ അപകടസാധ്യതകള്‍ക്കിടയിലും, നയതന്ത്ര പ്രക്രിയ തുടരാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനിച്ചു. ഭീഷണിയെ കുറിച്ച് പൂര്‍ണ്ണമായി ബോധവാനാണെന്നും എന്നാല്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT